മേരി റോയി സ്ത്രീകളുടെ സ്വത്തവകാശത്തിന് നിയമപോരാട്ടത്തിലൂടെ ചരിത്രത്തിൽ ഇടം നേടിയ വ്യക്തി -മുഖ്യമന്ത്രി

തിരുവനന്തപുരം: വിദ്യാഭ്യാസ - വനിതാ ക്ഷേമ പ്രവർത്തനങ്ങളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ മേരി റോയിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സ്ത്രീകളുടെ സ്വത്തവകാശത്തിനു വേണ്ടിയുള്ള നിയമപോരാട്ടത്തിലൂടെ ചരിത്രത്തിൽ ഇടം നേടിയ വ്യക്തിയാണ് മേരി റോയി എന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

ക്രിസ്ത്യൻ പിന്തുടർച്ചവകാശ നിയമത്തിൽ നടത്തിയ ഇടപെടലാണ് മേരി റോയിയെ ശ്രദ്ധേയയാക്കിയത്. 1916-ലെ തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ചാ നിയമത്തിനെതിരെയാണ് നിയമ പോരാട്ടം നടത്തിയത്. ആ നിയമം അസാധുവാണെന്ന് ഈ കേസിൽ സുപ്രീംകോടതി 1986-ൽ വിധിച്ചു.

Tags:    
News Summary - Mary Roy made history by fighting for women's property rights -Pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.