ഗവർണർ പദവിയിൽ സാധാരണക്കാരോടൊപ്പം

പാലക്കാട്: ഗവർണർ പദവിയുടെ സുഖം ആസ്വദിച്ച് സമയം കളയുകയായിരുന്നില്ല കെ. ശങ്കരനാരായണൻ. ഉത്തരേന്ത്യയിലെ ദാരിദ്ര്യത്തിെൻറ പടുകുഴിയിൽ അകപ്പെട്ട ഗ്രാമീണർക്ക് ആശ്വാസമെത്തിക്കാൻ അദ്ദേഹം കഴിയാവുന്നതെല്ലാം ചെയ്തു.

നക്സൽ സ്വാധീനത്തിൽനിന്ന് ഝാർഖണ്ഡിലെ ഗ്രാമീണരെ മുക്തമാക്കാൻ സാമൂഹിക പ്രതിബദ്ധതയിലൂന്നിയ നിരവധി ക്ഷേമപദ്ധതികൾക്കാണ് അദ്ദേഹം ഗവർണറായിരിക്കെ സർക്കാർ തുടക്കമിട്ടത്. നക്സൽ ബാധിത പ്രദേശങ്ങളിലെ മുഴുവൻ കുടുംബങ്ങൾക്കും സൗജന്യ റേഷൻ നൽകാൻ നിർദേശം നൽകി. ആദിവാസി പെൺകുട്ടികൾക്ക് 12,500 റേഷൻ കടകളാണ് അനുവദിച്ചത്. ഇതിനായി 25,000 രൂപ വീതം ഗ്രാൻറ് നൽകി.വാർധക്യകാല പെൻഷൻ അനുവദിക്കുകയും അധ്യാപകരെ സ്ഥിരപ്പെടുത്തുകയും ചെയ്തു.കൽക്കരി പാടം പാട്ടത്തിന് നൽകുന്നത് നിർത്തിവെപ്പിച്ചു.

മഹാരാഷ്ട്ര ഗവർണറായിരിക്കുേമ്പാഴും അദ്ദേഹം ജനങ്ങളുടെ ക്ഷേമം മുൻനിർത്തി നിരവധി നിർദേശങ്ങൾ സർക്കാറിന് മുന്നിൽ വെച്ച് പ്രാവർത്തികമാക്കി. വിദർഭ, മറാത്ത്വാഡ അടിസ്ഥാന പ്രശ്നങ്ങളിലേക്കും ആദിവാസികളുടെ ദൈന്യതയിലേക്കും അദ്ദേഹം കണ്ണുപായിച്ചു. 2007 മുതൽ 2008 വരെ അരുണാചൽ പ്രദേശിലും 2009ൽ അസമിലും 2010 മുതൽ 2014 വരെ മഹാരാഷ്ട്രയിലും ഗവർണറായി. നാഗാലൻഡ്, ഝാർഖണ്ഡ്, ഗോവ ഗവർണറായും പ്രവർത്തിച്ചു.

2014ൽ ഗവർണർ പദവി ഒഴിഞ്ഞ് കേരളത്തിൽ തിരിച്ചെത്തിയശേഷം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളിൽ പെങ്കടുത്തു. ബി.ജെ.പിക്കും കേന്ദ്ര സർക്കാറിനുമെതിരെ ശക്തമായ വിമർശനങ്ങളാണ് അദ്ദേഹം നടത്തിയത്.

കർഷക കുടുംബത്തിൽ ജനനം; രക്തത്തിലലിഞ്ഞ് രാഷ്ട്രീയം

സ്കൂൾ വിദ്യാർഥിയായിരിക്കുേമ്പാൾ, കെ.എസ്.യുവിലൂടെയാണ് കെ. ശങ്കരനാരായണൻ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുന്നത്. 1954ൽ ഷൊർണൂർ മണ്ഡലം കോൺഗ്രസ് സെക്രട്ടറിയായി. 1964 മുതൽ നാലുവർഷം പാലക്കാട് ഡി.സി.സി പ്രസിഡൻറ്. 1968ൽ കെ.പി.സി.സി സെക്രട്ടറി. ടി.ഒ. ബാവ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായിരുന്ന കാലയവളവിൽ, രണ്ട് സെക്രട്ടറിമാർ മാത്രമേ കെ.പി.സി.സിക്കുണ്ടായിരുന്നുള്ളൂ- കെ.കെ. വിശ്വനാഥനും കെ. ശങ്കരനാരായണനും. അക്കാലത്ത് എ.കെ. ആൻറണി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറും ഉമ്മൻ ചാണ്ടി കെ.എസ്.യു പ്രസിഡൻറുമായിരുന്നു. അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് ശങ്കരനാരായണൻ ആദ്യമായി നിയമസഭാംഗമായത്. 1977ൽ തൃത്താലയിൽനിന്ന് വിജയിച്ചത് 11,000 വോട്ടിന്.

തുടർന്ന് അധികാരത്തിൽ വന്ന കരുണാകരൻ മന്ത്രിസഭയിലും തുടർന്നുവന്ന ആൻറണി മന്ത്രിസഭയിലും കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം വകുപ്പുകളുടെ ചുമതല വഹിച്ചു. ഒറ്റപ്പാലത്തുനിന്ന് രണ്ടുതവണ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്, 1987ലും 1991ലും. മുൻമന്ത്രി വി.സി. കബീറായിരുന്നു രണ്ടുതവണയും എതിരാളി. ആദ്യതവണ കബീറിനോട് തോൽവിയറിഞ്ഞ ശങ്കനാരായണൻ രണ്ടാമൂഴത്തിൽ വിജയിച്ചു. ശ്രീകൃഷ്ണപുരത്ത് ജയിക്കുകയും തോൽക്കുകയും ചെയ്തിട്ടുണ്ട്. 1985 മുതൽ 2001 വരെ യു.ഡി.എഫ് ചെയർമാൻ. 2001ൽ പാലക്കാട്ടുനിന്ന് നിയമസഭാംഗമായി.

2001 മുതൽ 2004 വരെ എ.കെ. ആൻറണി മന്ത്രിസഭയിൽ ധനം, എക്സൈസ് വകുപ്പുകൾ കൈകാര്യം ചെയ്തു. 1989 മുതൽ 1991 വരെ നിയമസഭയിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെയും 1980 മുതൽ 82 വരെ അഷ്വറൻസ് കമ്മിറ്റിയുടെയും ചെയർമാനായി. ഭാര്യ തെങ്കാശ്ശി രാധ കുറ്റാലം കോളജ് പ്രഫസറായിരുന്നു. 2017ലായിരുന്നു രാധയുടെ നിര്യാണം. പാലക്കാട് ശേഖരീപുരത്തെ 'അനുരാധ' എന്ന വീട്ടിലായിരുന്നു ദീർഘകാലമായി താമസം.

Tags:    
News Summary - K Sankaranarayanan: The Governor who stood with the common people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.