കോഴിക്കോട്: സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ജസ്‌റ്റിസ് ആർ. ബസന്തിന്‍റെ അമ്മ വെസ്റ്റ്‌ഹിൽ ഗാന്ധിനഗർ മംഗളയിൽ എം.ആർ. നമ്പ്യാർ (മീനാക്ഷിക്കുട്ടി രാഘവൻ നമ്പ്യാർ –-96) നിര്യാതയായി.
കോഴിക്കോട് ഗവ. മോഡൽ സ്‌കൂൾ, ഗണപത് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പ്രധാനാധ്യാപികയായിരുന്നു. സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ശേഷം മീഞ്ചന്ത എൻ.എസ്.എസ് സ്‌കൂൾ, ചിന്മയ സ്‌കൂൾ, ഈഡൻസ് ഇംഗ്ലീഷ് സ്‌കൂൾ എന്നിവിടങ്ങളിലും സേവനമനുഷ്ടിച്ചു. 1976ൽ രാഷ്‌ട്രപതിയുടെ അധ്യാപക അവാർഡ് നേടി.
ഭർത്താവ്: പരേതനായ രാഘവൻ നമ്പ്യാർ. മറ്റുമക്കൾ: സബിത ശ്രീകുമാരൻ (ബംഗളുരു), ആർ. ജസ്വന്ത് (ഫൺ സ്‌കൂൾ ടോയ്‌സ് സിഇഒ, ചെന്നൈ), മരുമക്കൾ: പരേതനായ ശ്രീകുമാരൻ, സുശീല, വൃന്ദ. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് ഏഴിന് പുതിയ പാലം ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.