കോഴിക്കോട്: മീഡിയവൺ സീനിയർ ക്യാമറാമാൻ അനൂപ് സി.പി ( 45 ) നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 11.30 ഓടെ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. കോഴിക്കോട് പാലത്ത് ഊട്ടുകുളം സ്വദേശിയാണ്. മീഡിയവൺ ഡൽഹി, കോഴിക്കോട് ബ്യൂറോകളിൽ പ്രവർത്തിച്ചിരുന്ന അനൂപ് മീഡിയവൺ ന്യൂസ് ഫ്ലോറിലെ ക്യാമറാ മാനായിരുന്നു.
റഷിലയാണ് ഭാര്യ. ആദി ദേവ് ഏക മകനാണ്. മീഡിയവൺ ഹെഡ്ക്വാർടേഴ്സിൽ പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിക്കും. സംസ്‌കാരം ഇന്ന് വൈകിട്ട് 6.30 ന് വെസ്റ്റ് ഹിൽ ശ്‌മശാനത്തിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.