Posted On
date_range Updated On
date_range ഇന്ത്യ -പാക് ക്രിക്കറ്റ് കാണുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
ഗുവാഹത്തി: ഞായറാഴ്ച നടന്ന ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ-പാക് മത്സരം കാണുന്നതിനിടെ അസം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. അസമിലെ ശിവസാഗർ ജില്ലക്കാരനായ ബിതു ഗോഗോയ് (34) ആണ് മരിച്ചത്.
മത്സരം തത്സമയം സംപ്രേക്ഷണം ചെയ്ത ശിവസാഗർ ജില്ലയിലെ തിയറ്ററിൽ വെച്ചാണ് സംഭവം. കളി കാണുന്നതിനിടെ ബിതു ഗൊഗോയിക്ക് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പെട്ടെന്ന് ബോധരഹിതനായി നിലത്തു വീണ അദ്ദേഹത്തെ സുഹൃത്തുക്കൾ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.
ബിതു ഗൊഗോയി ആരോഗ്യവാനായിരുന്നുവെന്നും ഇതുവരെ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ക്രിക്കറ്റ് മത്സരത്തിനിടെ സിനിമാ ഹാളിൽ കടുത്ത ബഹളം ഉണ്ടായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.