വാഹന അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാലടി: വാഹന അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന വട്ടേലി ദേവസി മകൻ സേവ്യർ ( 59) നിര്യാതനായി. കാഞ്ഞൂർ പാറപ്പുറം വല്ലം കടവ് റോഡില്‍ ഓണം ദിവസം വാഹന അപകടത്തിൽ പെട്ട് അങ്കമാലി എല്‍ .എഫ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സേവ്യർ.

വീട്ടിൽ നിന്നും റോഡിലേക്ക് തന്റെ വാഹനത്തിൽ ഇറങ്ങി എതിര്‍ വശത്ത് എത്തുമ്പോള്‍ ആണ് അമിത വേഗതയിൽ മൂന്നുപേർ സഞ്ചരിച്ച ബൈക്ക് ഇടിച്ചിട്ടത്. ഭാര്യ റാണി, ചെത്തിക്കോട് മൽപ്പാൻ കുടുംബാംഗം. മക്കള്‍ : മെർലിൻ (യു.കെ), മെറിൻ, മേബിൾ (യു.കെ). മരുമക്കൾ : അനില്‍, ജിസ്റ്റോ. മൃതസംസ്കാരം വ്യാഴാഴ്ച്ച വൈകുനേരം നാലിന് പാറപ്പുറം സെന്‍റ് ജോർജ് പള്ളിയിൽ വെച്ച് നടക്കും.

Tags:    
News Summary - man died after being treated in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.