ജിദ്ദ: വേങ്ങര സ്വദേശിയും കെ.എം.സി.സി നേതാവുമായിരുന്ന മുൻപ്രവാസി നാട്ടിൽ നിര്യാതനായി. കുറ്റൂർ പാക്കടപ്പുറായ സ്വദേശി കുറുക്കൻ മുഹമ്മദ്‌കുട്ടി (മമ്മുട്ടി-53) ആണ് മരിച്ചത്. ജിദ്ദ വേങ്ങര മണ്ഡലം കെ.എം.സി.സി സജീവ പ്രവർത്തകനും ഹിന്ദാവിയ്യ ഏരിയ ഭാരവാഹിയുമായിരുന്ന ഇദ്ദേഹം അസുഖം കാരണം പ്രവാസം നിർത്തി കുറച്ചു കാലമായി നാട്ടിൽ ചികിത്സയിലായിരുന്നു.
വ്യാഴാഴ്ച രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. കെ.എം.സി.സി ഹജ്ജ് വളണ്ടിയർ സെല്ലിലും ഇദ്ദേഹം സജീവ പങ്കാളിയായിരുന്നു. പിതാവ്: പരേതനായ കുറുക്കൻ മുഹമ്മദ് എന്ന ബാപ്പു ഹാജി, മാതാവ്: പാലമഠത്തിൽ കോഴിശ്ശേരി ബിയ്യമ്മ ഹജ്ജുമ്മ, ഭാര്യ: ജസീന മങ്കട.
മക്കൾ: നജ്മൽ ബാനു, ഡാലിയ ഷെറിൻ, മുഹമ്മദ് ഹിഷാം, മുഹമ്മദ് നിഷാം, മരുമക്കൾ: ഇർഫാദ് അരീക്കൻ കുറ്റൂർ നോർത്ത്, റഷീദ് അരീക്കുളം, സഹോദരങ്ങൾ: മൊയ്‌തീൻ കുട്ടി, അയമുതു, റഷീദ്, പരേതനായ മൂസ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.