സഈദലി മൗലവി അന്തരിച്ചു

പുലാമന്തോൾ: ഇസ്​ലാമിക പണ്ഡിതനും ഗ്രന്ഥകാരനും ആദ്യകാല ജമാഅത്തെ ഇസ്​ലാമി പ്രവർത്തകനുമായ കുറ്റിക്കോടൻ സഈദലി മൗലവി കട്ടുപ്പാറ (90) നിര്യാതനായി. ശാന്തപുരം, കുന്നക്കാവ് മഹല്ലുകളുടെ ഖാദിയായി പ്രവർത്തിച്ചിട്ടുണ്ട്. ശാന്തപുരം അൽജാമിഅ, കാസർകോട് ആലിയ അറബിക് കോളജ്, കുറ്റ്യാടി ഇസ്​ലാമിയ കോളജ്, തിരൂർക്കാട് ഇലാഹിയ കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. കട്ടുപ്പാറ അൽ ഹുദാ മസ്ജിദ് കമ്മറ്റി പ്രസിഡൻറായും ഖത്തീബായും സേവനമനുഷ്ടിച്ചു.

ഭാര്യ : ഖദീജ പുളിയക്കുത്ത് ( കാളികാവ്). മക്കൾ: അഷ്റഫലി, മുഹമ്മദ് ത്വയ്യിബ്‌ (ഇരുവരും ഖത്തർ) ഖൈറുന്നീസ, ബുഷ്റ, ഹമീദ ബീഗം, ത്വാഹിറ, മുംതാസ്. മരുമക്കൾ: മുഹമ്മദ് മുസ്തഫ പാണതൊടിയിൽ (പൂക്കാട്ടിരി), സൈതലവി തെക്കത്ത് (മക്കരപറമ്പ്), സൈതാലി പനങ്ങാട്ടിൽ (വടക്കാങ്ങര), നജീബ് എളിയക്കോട് (പാലപ്പറമ്പ്), റഹ്മത്തുള്ള കള്ളിയിൽ (വാണിയമ്പലം), ആയിഷ രോഷ്നി ആലങ്ങാടൻ (കക്കൂത്ത് ), ഫാത്തിമ ഫസീല കാട്ടുബാവ (വളാഞ്ചേരി).

ഖബറടക്കം ബുധനാഴ്ച വൈകുന്നേരം 5.30ന് കട്ടുപ്പാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

Tags:    
News Summary - saeedali maulavi passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.