മുൻമന്ത്രി നാലകത്ത് സൂപ്പിയുടെ ഭാര്യ റജീന നിര്യാതയായി

പെരിന്തൽമണ്ണ: മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയുടെ ഭാര്യ റജീന (65) നിര്യാതയായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പെരിന്തൽമണ്ണ നഗരസഭയുടെ പ്രഥമ കൗൺസിലറായിരുന്നു. കൊല്ലത്തെ പരേതനായ ടി.എച്ച്. മൂസയുടെ മകളാണ്. മക്കൾ: ഫാത്തിമ റസു, ഡോ. ഷാഹുൽ ഹമീദ് (കിംസ് അൽഷിഫ ഹോസ്പിറ്റൽ), ഡോ. ആയിഷ റോഷിൻ (ഹമദ് ഹോസ്പിറ്റൽ, ഖത്തർ). മരുമക്കൾ: ഡോ. ദിൽഷാദ് (തിരൂർ), ഡോ. സമീഹ (നാദാപുരം), ഡോ. ഫഹദ് (ഈരാറ്റുപേട്ട). ഖബറടക്കം ചൊവ്വാഴ്ച ഉച്ച 12ന് താഴേക്കോട് മഹല്ല് ഖബർസ്ഥാനിൽ.

Tags:    
News Summary - Rajeena, wife of former minister Nalakath Soopi, passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.