മലപ്പുറം: ഉന്നത വിദ്യാഭ്യാസ മുൻ ഡെപ്യൂട്ടി ഡയറക്ടർ പ്രഫ. ബി. മമ്മദുണ്ണി നിര്യാതനായി. പേരാമ്പ്ര ഗവ. കോളജിലും പെരിന്തൽമണ്ണ ഗവ. കോളജിലും മണിമലക്കുന്ന് ഗവ. കോളജിലും തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലും പ്രിൻസിപ്പലായി ജോലി ചെയ്തിരുന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റി സെനറ്റ് മെമ്പറായും സബ്ജക്ട് വിദഗ്ധനായും പി.എസ്.സി എക്സാമിനർ ആയും പ്രവർത്തിച്ചിട്ടുണ്ട്.
നാട്ടിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലും സജീവമായി പ്രവർത്തിച്ചു. മലപ്പുറം ജില്ലയിലെ മോങ്ങത്ത് ബങ്കാളത്ത് കുഞ്ഞമ്മദ് ഹാജിയുടെയും കുഞ്ഞിക്കദിയുമ്മയുടെയും മകനായി കർഷക കുടുംബത്തിൽ 1934 ജൂൺ 30നാണ് ജനനം. പുൽപറ്റ പഞ്ചായത്ത് പരിധിയിൽ തൃപ്പനച്ചി-പാലക്കാട് എൽ.പി സ്കൂളിൽ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. പൂക്കോട്ടൂർ ഗവ. ഹൈസ്കൂളിലും അധ്യാപകനായി.
പിന്നീട് അലിഗഢ് മുസ്ലിം സർവകലാശാലയിൽ നിന്നു എം.എയും എൽ.എൽ.ബിയും കരസ്ഥമാക്കി. പിന്നാലെ എൻ.സി.സി കോഴ്സ് പൂർത്തിയാക്കിയ മമ്മദുണ്ണി ഫറോക് കോളജിൽ ലക്ചറർ ആയി ജോലിയിൽ പ്രവേശിച്ചു. തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ്, പട്ടാമ്പി ഗവ. സംസ്കൃത കോളജ്, കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളജ്, ആറ്റിങ്ങൽ ഗവ. കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കോഴിക്കോട് ഗവ. ഈവനിങ് കോളജ്, മലപ്പുറം ഗവ. കോളജ് എന്നിവടങ്ങളിലും ജോലി ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.