വിദേവ് ചന്ദ്രൻ
https://www.madhyamam.com/obituaries/malappuram/one-and-a-half-year-old-boy-died-after-getting-food-stuck-in-his-throat-1058146
ചെറുതുരുത്തി (തൃശൂർ): ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു. മലപ്പുറം ജില്ലയിലെ കാളികാവ് മമ്പാട്ടുമൂല വെള്ളയൂർ വീട്ടിൽ വിജേഷ് മോന്റെയും ദേവികയുടെയും മകൻ വിദേവ് ചന്ദ്രനാണ് മരിച്ചത്. ചെറുതുരുത്തിലെ വാടകവീട്ടിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ചെറുതുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചെറുതുരുത്തി പൊലീസ് തുടർനടപടികൾ സ്വീകരിച്ച് പോസ്റ്റ്മോർട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലേക്ക് അയച്ചു. മാതാവ്: ദേവിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.