കൊണ്ടോട്ടി: കാലിക്കറ്റ് സർവകലാശാല ഗണിത വിഭാഗം മുൻ മേധാവിയും സ്കൂൾ ഓഫ് മാത്തമാറ്റിക്കൽ ആൻഡ് കമ്പ്യൂട്ടേഷനൽ സയൻസസ് ഡയറക്ടറുമായിരുന്ന കുഴിമണ്ണ മേലെ കിഴിശ്ശേരി തങ്കം വീട്ടിൽ ഡോ. പി.ടി. രാമചന്ദ്രൻ (62) കുഴഞ്ഞുവീണ് മരിച്ചു.
ഭോപാൽ എയിംസിൽ ജോലിചെയ്യുന്ന മൂത്തമകൾ ഡോ. ആതിരയുടെ വിവാഹ നിശ്ചയമായിരുന്നു വ്യാഴാഴ്ച. ഭോപാൽ എയിംസിൽ ജോലിചെയ്യുന്ന പാലക്കാട് ആലത്തൂർ സ്വദേശിയുമായുള്ള ആതിരയുടെ വിവാഹ നിശ്ചയമാണ് നടക്കേണ്ടിയിരുന്നത്. വരെൻറ ബന്ധുക്കൾ ചടങ്ങിനായി ആലത്തൂരിൽനിന്ന് പുറപ്പെട്ടിരുന്നു. വീട്ടിൽ ഒരുക്കങ്ങൾ നടക്കുന്നതിനിടെ രാവിലെ ഒമ്പതോടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
1984ൽ മാനന്തവാടി ഗവ. കോളജിൽ ഗണിത വിഭാഗം ജൂനിയർ െലക്ചററായാണ് ഡോ. പി.ടി. രാമചന്ദ്രൻ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഒരുവർഷത്തിന് ശേഷം കാലിക്കറ്റ് സർവകലാശായിൽ അധ്യാപനം ആരംഭിച്ചു. ഏഴര വർഷത്തോളം ഗണിത വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചു. 2019ലാണ് കാലിക്കറ്റ് സർവകലാശായിൽനിന്ന് വിരമിച്ചത്. രണ്ടുതവണ കാലിക്കറ്റ് സർവകലാശാലയുടെയും കുസാറ്റിെൻറയും സെനറ്റ് അംഗമായിരുന്നു ഡോ. പി.ടി. രാമചന്ദ്രൻ.
യുക്തിവാദി സംഘം മലപ്പുറം ജില്ല മുൻ സെക്രട്ടറിയാണ്. കാലിക്കറ്റ് സർവകലാശാല എൻജിനീയറിങ് കോളജ് മുൻ പ്രിൻസിപ്പൽ പി. ജയയാണ് ഭാര്യ. ബംഗളൂരുവിൽ എൻജിനീയറായ ചിത്തിരയാണ് മറ്റൊരു മകൾ. സഹോദരങ്ങൾ: ഇന്ദിര, വിജയലക്ഷ്മി. സംസ്കാരം വെള്ളിയാഴ്ച രാവിലെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.