തേഞ്ഞിപ്പലം: കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം) നേതാവ് പുത്തൂർപള്ളിക്കൽ കെ. കുഞ്ഞാലൻകുട്ടി മദനി (82) നിര്യാതനായി. കാലിക്കറ്റ് സർവകലാശാല മുൻ വൈസ്ചാൻസലർ ഡോ.കെ. മുഹമ്മദ് ബഷീറിന്‍റെ പിതാവാണ്.
കെ.എൻ.എം സംസ്ഥാന സമിതി അംഗം, മലപ്പുറം വെസ്റ്റ് ജില്ല വൈസ് പ്രസിഡൻറ്, യൂനിവേഴ്സിറ്റി മണ്ഡലം പ്രസിഡൻറ്, സെക്രട്ടറി, പുളിക്കൽ മദീനത്തുൽ ഉലും അറബിക് കോളജ് മാനേജിങ് കമ്മിറ്റി സെക്രട്ടറി, എടവണ്ണ ജാമിഅ സലഫിയ്യ ഭരണ സമിതി അംഗം, ദീർഘകാലം പുത്തൂർപള്ളിക്കൽ മഹല്ല് കമ്മിറ്റി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.
പുത്തൂർ പള്ളിക്കൽ എ.എം.യു.പി സ്കൂൾ അധ്യാപകനായിരുന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റി മണ്ഡലത്തിലെ 20ഒാളം സലഫി മസ്ജിദുകളുടെ നിർമാണത്തിന് നേതൃപരമായ പങ്കുവഹിച്ചു.
ഭാര്യ: പള്ളിക്കൽ പഞ്ചായത്ത് മുൻ പ്രസിഡൻറ് പരേതനായ വി.പി കുഞ്ഞഹമ്മദ് മാസ്റ്ററുടെ മകൾ വി.പി സഫിയ.
മറ്റുമക്കൾ: ഷറഫുദ്ധീൻ കണ്ണേത്ത് (കുവൈത്ത് കെ.എം.സി.സി പ്രസിഡൻറ്), സിദ്ധീഖ് (ബിസിനസ്), റഫീഖ് (പുത്തൂർ പള്ളിക്കൽ വി.പി.കെ.എം.എം ഹയർ സെക്കന്ററി സ്കൂൾ ) ശാഹിദ് (കുവൈറ്റ്). മരുമക്കൾ: റംല, ഹസീന, ശമീന, ഹസീന, റംഷീന. ഖബറടക്കം: ഇന്ന് (ഞായർ) വൈകിട്ട് നാലരക്ക് പുത്തൂർ പള്ളിക്കൽ ജുമാമസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.