അ​ബൂ​ബ​ക്ക​ർ മാ​സ്റ്റ​ർ, ജു​നൂ​ദ

മണിക്കൂറുകളുടെ വ്യത്യാസത്തിൽ വയോധികനും പേരമകളും മരിച്ചു

വളാഞ്ചേരി: കൊട്ടാരം നടക്കാവിൽ വെണ്ടല്ലൂർ റോഡിൽ അബൂബക്കർ മാസ്റ്റർ (68), ഇദ്ദേഹത്തിന്‍റെ പേരമകളും അതളൂരിലെ ചേരിയത്ത് റിയാസിന്‍റെ ഭാര്യയുമായ ജുനൂദ (23) എന്നിവർ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു.

ബുധനാഴ്ച രാത്രി എട്ടരയോടെയാണ് കൊട്ടാരത്തുള്ള മാതാവിന്‍റെ വീട്ടിൽ ജുനൂദ മരിച്ചത്. ദീർഘകാലമായി ഇവർ അർബുദത്തിന് ചികിത്സയിലായിരുന്നു. പേരക്കുട്ടിയുടെ മരണ വിവരമറിഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ച അബൂബക്കർ മാസ്റ്ററെ രാത്രിയോടെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പുലർച്ച 3.30ഓടെ മരിച്ചു.

അബൂബക്കർ മാസ്റ്റർ പാലക്കാട് കാരക്കാട് യു.പി സ്കൂൾ റിട്ട. അധ്യാപകനും മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്നു. ഭാര്യ: കുറ്റിപുറത്തൊടുവിൽ സുലൈഖ (കാരത്തൂർ). മക്കൾ: സാജിദ (അധ്യാപിക, ടി.ആർ.കെ.യു.പി സ്കൂൾ വെങ്ങാട്), മുഹമ്മദ് അഷ്റഫ് (കെ.എം.സി.സി നേതാവ് ദുബൈ), ഷംന മോൾ (അധ്യാപിക, ടി.ആർ.കെ.യു.പി സ്കൂൾ വെങ്ങാട്). മരുമക്കൾ: അബ്ദുൽ മജീദ് പാണ്ടികശാല, ഷർമിന, ഷൗക്കത്തലി വലിയകുന്ന്. സഹോദരങ്ങൾ: മുഹമ്മദ് ഹാജി, ഉമ്മർ, ഉസ്മാൻ, അലി, ഹംസ, മുഹമ്മദ് മന്നർ, പാത്തുമ്മു, ബീവി.

ജുനൂദയുടെ മകൻ: ഐസം റിയാസ്. മൃതദേഹം ഭർത്താവിന്‍റെ സ്വദേശമായ അതളൂരിൽ ഖബറടക്കി. 

Tags:    
News Summary - elderly man and his granddaughter died hours apart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.