ഡോ. ആസാദിന്‍റെ പിതാവ്​ സി.കെ. മാധവന്‍ നിര്യാതനായി

വള്ളിക്കുന്ന്​ (മലപ്പുറം): ഇടതുചിന്തകൻ ഡോ. ആസാദിന്‍റെ പിതാവും ആദ്യകാല കമ്യൂണിസ്റ്റു പാര്‍ട്ടി സംഘാടകനുമായ സി.കെ. മാധവന്‍ (90) നിര്യാതനായി. തിരുത്തി എ.യു.പി സ്കൂൾ മുൻ പ്രധാനാധ്യാപകനാണ്​.

സി.പി.എം തിരൂരങ്ങാടി ഏരിയാ കമ്മറ്റി അംഗമായും കർഷക സംഘം, വള്ളിക്കുന്ന് കയര്‍ സര്‍വ്വീസ് സഹകരണ സംഘം എന്നിവയുടെ ഭാരവാഹിയായും തേഞ്ഞിപ്പലം പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ ആര്‍.പി. പത്മിനി അമ്മ. മറ്റു മക്കൾ: ആര്‍.പി. സുധ, ആര്‍.പി. ബിന്ദു. മരുമക്കൾ: കെ.എസ്. ഹരിഹരന്‍, കെ. ഹരീഷ്കുമാര്‍, ചാരുലത.

Tags:    
News Summary - Dr. Azad's father, C.K. Madhavan passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.