തേഞ്ഞിപ്പലം: പള്ളിക്കൽ പഞ്ചായത്തിലെ രാമൻചിറയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. പുത്തൂർ പള്ളിക്കൽ വി.പി.കെ.എം.എം.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥി ചിറ്റം പള്ളിയാളിൽ മുഹമ്മദ് മിഖ്ദാദാണ് (13) മരിച്ചത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ഏറെ വൈകി നടത്തിയ തിരച്ചിലിലാണ് ഒരു കിലോമീറ്റർ മാറി മൃതദേഹം കണ്ടെത്തിയത്. പിതാവ്: അബ്ദുൽ ബാരി. മാതാവ്: സുഹറ.
ഇന്നലെ വൈകീട്ട് ആറ് മണിയോടെ യാണ് കുട്ടിയെ കാണാതായത്. വസ്ത്രവും ചെരിപ്പും രാമൻചിറ തോടിന്റെ കരയിൽ നിന്നും ലഭിച്ചതിനെ തുടർന്ന് ആദ്യം നാട്ടുകാർ തെരച്ചിൽ ആരംഭിച്ചു. കുറച്ചു മുൻപ് കുട്ടി വെള്ളത്തിൽ കുളിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞിരുന്നു.
നാട്ടുകാരും മീഞ്ചന്തയിൽ നിന്നും എത്തിയ ഫയർ ഫോഴ്സും മുങ്ങൽ വിദഗ്ധരും രാത്രി ഏറെ വൈകിയും തെരച്ചിൽ നടത്തിവരുന്നതിനിടെ ഒരു കിലോമീറ്റർ താഴെ പേങ്ങാട്ട് ഭാഗത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.