Posted On
date_range Updated On
date_range സെയ്ത് മുഹമ്മദ് ഹാജി നിര്യാതനായി
ബാലുശ്ശേരി: ബാലുശ്ശേരിയിലെ പൗരപ്രമുഖനും കെ.എൻ.എം മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന കൊല്ലങ്കണ്ടി മമ്മു സാഹിബിന്റെ മകനും ബാലുശ്ശേരിയിലെ മത-സാമൂഹ്യ-സാംസ്ക്കാരികരംഗത്തെ നിറസാന്നിദ്ധ്യവും മുൻ പി.ഡബ്ല്യു ഡി കോൺട്രാക്ടറുമായിരുന്ന സെയ്ത് മുഹമ്മദ് ഹാജി (79) നിര്യാതനായി.
ഭാര്യ: ആബിദ. മക്കൾ: മുഹമ്മദ് ഫൈസൽ (റോക്ക് ഫ്ലവേഴ്സ്, ബാലുശ്ശേരി ), ഫസീല (മലാപ്പറമ്പ്).
മരുമക്കൾ: അഷ്റഫ് (സൂര്യ ഇലക്ട്രിക്കൽസ്, കോഴിക്കോട്), റഷീദ (കണ്ണൂർ).
സഹോദരങ്ങൾ: അബ്ദുറഹിം കൊല്ലംങ്കണ്ടി, ബഷീർ അഹമ്മദ് (എൻ.സി.പി ജില്ല സെക്രട്ടറി), ജമീല, സമദ്, സഫിയ.
ഖബറടക്കം ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ബാലുശ്ശേരി ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.