കോഴിക്കോട്: സാമൂഹ്യ പ്രവർത്തകൻ സി.പി.എം. അബ്ദുറഹ്മാൻ ബിൻ അഹമ്മദ് (റിയാദ് പ്രവാസി-73) വട്ടക്കിണർ വൈ.എം.ആർ.സി. റോഡിൽ 'റഹജ മഹൽ' വസതിയിൽ (GSRA-11) അന്തരിച്ചു. മയ്യത്ത് നമസ്കാരം ഇന്ന് (തിങ്കൾ) വൈകുന്നേരം 5 മണിക്ക് കണ്ണംപറമ്പ് പള്ളിയിൽ.
ഗ്രീൻ സ്ക്വയർ റസിഡന്‍റസ് അസോസിയേഷൻ സെക്രട്ടറിയാണ്. നഗരത്തിലെ ഒട്ടേറെ സാമൂഹ്യ-സാംസ്കാരിക സംഘടനകളിൽ അംഗമാണ്. ഉമ ജ്വല്ലറിയുടെ മാനേജറായിരുന്നു.
ഭാര്യ: വാടിയിൽ പി.കെ. ജമീല. മക്കൾ: പി.കെ. ജസീല (ടീച്ചർ, എം.എം. ഹൈസ്കൂൾ, പരപ്പിൽ), ജിയാദ് (ഖത്തർ). മരുമക്കൾ: എം. ഷറഫുദ്ദീൻ, ഹിബ ജലീൽ. സഹോദരങ്ങൾ: സി.പി.എം. സൈഫുദ്ദീൻ, നിസാർ അഹമ്മദ്, സി.പി.എം. സഈദ് അഹമ്മദ് (സെക്രട്ടറി, സിയസ്കോ), സുഹറ, പരേതനായ സി.പി.എം. ബഷീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.