ഫൈബർ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

വ​ട​ക​ര: ചോ​മ്പാ​ൽ ഹാ​ർ​ബ​റി​ൽ ഫൈ​ബ​ർ വ​ള്ളം അ​പ​ക​ട​ത്തി​ൽ​പെ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. മ​ട​പ്പ​ള്ളി കോ​ള​ജി​ന് സ​മീ​പം മാ​ളി​യേ​ക്ക​ൽ മ​ഹ​മൂ​ദാ​ണ് (74) മ​രി​ച്ച​ത്. ചോ​മ്പാ​ൽ ഹാ​ർ​ബ​റി​ൽ​നി​ന്ന് വ്യാ​ഴാ​ഴ്ച രാ​വി​ലെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ അ​ജ്മീ​ർ എ​ന്ന ഫൈ​ബ​ർ വ​ള്ള​മാ​ണ് രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ആ​റു​പേ​രാ​ണ് വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഹാ​ർ​ബ​റി​ൽ​നി​ന്ന് അ​ഞ്ച് നോ​ട്ടി​ക് മൈ​ൽ അ​ക​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. ശ​ക്ത​മാ​യ തി​ര​യി​ൽ​പെ​ട്ട് വ​ള്ളം മ​റി​യു​ക​യാ​യി​രു​ന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.