നാദാപുരം ഖാദി മേനക്കോത്ത് അഹമ്മദ് മുസ്‌ല്യാർ അന്തരിച്ചു

കോഴിക്കോട്: നാദാപുരം ഖാദിയും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗവുമായ മേനക്കോത്ത് അഹമ്മദ് മൗലവി അന്തരിച്ചു. ജംഇയ്യത്തുൽ ഉലമ ജില്ലാ ട്രഷറർ, കേരള സുന്നീ ജമാഅത്ത് സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ്, എസ്.വൈ.എഫ്. കേന്ദ്ര സമിതി അംഗം, ജാമിഅ: ഫലാഹിയ്യ മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡൻ്റ്, അരൂർ ദാറുൽ ഖൈർ, മഞ്ചേരി ദാറുസ്സുന്ന ഇസ്ലാമിക കേന്ദ്രം, നാദാപുരം ശംസുൽ ഉലമാ കീഴനഓർ സ്മാരകകേന്ദ്രം എന്നിവയുടെ ഉപദേശക സമിതി അംഗം, പുളിക്കൂൽ തൻവീറുൽ ഈമാൻ മദ്രസ കമ്മിറ്റി പ്രസിഡൻ്റ് തുടങ്ങിയ പദവികൾ വഹിക്കുകയായിരുന്നു. നിരവധി മദ്രസ കമ്മിറ്റികളുടെ ഉപദേശകസമിതി അംഗമാണ്. 40 വർഷമായി നാദാപുരം ഖാദിയായി സേവനമനുഷ്ഠിക്കുന്നു. നാദാപുരത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു പരേതൻ.

റൈഹാനത്ത്, ഹഫ്സത്ത്, പരേതനായ മുഹമ്മദ് ഖൈസ് മക്കളാണ്. മരുമക്കൾ: അലി ദാരിമി വെള്ളമുണ്ട, നാസർ ഇയ്യാങ്കുടി, താഹിറ കുമ്മങ്കോട്. നാദാപുരം എം വൈ എം യത്തീംഖാന, ടി ഐ എം കമ്മിറ്റി, ഐഡിയൽ ഇസ്ലാമിക് സൊസൈറ്റി എന്നിവയുടെ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്.

വടകര താലൂക്ക് ജംഇയ്യത്തുൽ ഖുളാത്തിൻറെ പ്രസിഡൻ്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ അനുശോചിച്ചു. കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി മൗലാനാ നജീബ് മൗലവി, സെക്രട്ടറി ചേലക്കാട് കെ.കെ. കുഞ്ഞാലി മുസ്‌ലിയാർ, എസ് വൈഎഫ് കേന്ദ്ര സമിതി ചെയർമാൻ കൊടക്കൽ കോയക്കുഞ്ഞി തങ്ങൾ, സൂപ്പി നരിക്കാട്ടേരി, വയലോളി അബ്ദുള്ള, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.വി. മുഹമ്മദലി തുടങ്ങിയവർ വസതി സന്ദർശിച്ചു.

Tags:    
News Summary - Nadapuram Khadi Menakoth Ahmed Muslyar passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.