എം.ഇ.എസ് രാജാ റസിഡൻഷ്യൽ സ്കൂൾ ചാത്തമംഗലം മുൻ പ്രിൻസിപ്പൽ റഷീദ് ഹാജി നിര്യാതനായി

കോഴിക്കോട്: എം.ഇ.എസ് രാജാ റസിഡൻഷ്യൽ സ്കൂൾ ചാത്തമംഗലം മുൻ പ്രിൻസിപ്പൽ (അഡ്മിനിസ്‌ട്രേറ്റർ) റഷീദ് ഹാജി നിര്യാതനായി.

ഞായറാഴ്ച പുലർച്ചെ മൂന്ന് മണിക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്കാഘാതത്തെ തുടർന്ന് കുറച്ചു ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് എലത്തൂരിലെ (എസ്.ബി.ഐക്ക് പിന്നിൽ) വീട്ടിലേക്കും ജനാസ അത്തോളി ജുമാമസ്ജിദിലേക്കും കൊണ്ടുപോകും.

Tags:    
News Summary - MESRRS chathamangalam former principal rasheed haji passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.