സി.എം. ഉമേഷ്

ജോലിക്കിടയിൽ വിശ്രമിക്കവെ നെഞ്ചുവേദന അനുഭവപ്പെട്ട ഗുഡ്സ് ഓട്ടോ ഡ്രൈവർ മരണപ്പെട്ടു

പയ്യോളി : ഡ്രൈവിംങ്  ജോലിക്കിടയിൽ  വിശ്രമിക്കവെ നെഞ്ചുവേദന അനുഭവപ്പെട്ട ഗുഡ്സ് ഓട്ടോ ഡ്രൈവർ മരണപ്പെട്ടു . തോലേരി ചെറിയ മുകപ്പവയൽ സ്വദേശിയും സി.പി.എം. ഇരിങ്ങത്ത് ലോക്കൽ കമ്മിറ്റിയംഗവുമായ സി.എം. ഉമേഷനാണ് (52) ഹൃദയാഘാതം മൂലം  മരണപ്പെട്ടത്. തുറയൂരിൽ ഗുഡ്സ് ഓട്ടോ ഡ്രൈവറായ ഉമേഷൻ ശനിയാഴ്ച രാവിലെ പത്തരയോടെ  ആദ്യട്രിപ്പ് പോയി തിരിച്ചു വന്ന് ഗുഡ്സ് സ്റ്റാൻഡിൽ സഹതൊഴിലാളികളുമായി സംസാരിക്കവെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു . തുടർന്ന് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച്ച വൈകീട്ടോടെ മരണപ്പെടുകയായിരുന്നു .

സി.പി.എം. തുറയൂർ ചൂരക്കാട് ബ്രാഞ്ച് സെക്രട്ടറി , ഗുഡ്‌സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു.) കൊയിലാണ്ടി ഏരിയ കമ്മിറ്റിയംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു . സംസ്കാരം ഞായറാഴ്ച  രാവിലെ എട്ടിന്  വീട്ടുവളപ്പിൽ . പിതാവ് : പരേതനായ കണാരൻ. മാതാവ് : പരേതയായ ചെറിയ പെണ്ണ്. ഭാര്യ : ഷീല(മെമ്പർ , സി.പി.എം. ചൂരക്കാട് ബ്രാഞ്ച്). മക്കൾ : അതുൽ, അമൽ. സഹോദരി: രാധ.

Tags:    
News Summary - goods auto driver died after suffering from chest pain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.