കുറ്റ്യാടി: പക്രന്തളം ചുരത്തിലെ ചൂരണി റോഡ് ജങ്ഷനിൽ കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാഹി പള്ളൂർ മീത്തലെ കൂലോത്ത് അജയ് ഉല്ലാസിന്റെ (28) മൃതദേഹമാണ് തിങ്കളാഴ്ച പുലർച്ച കണ്ടെത്തിയത്.
പള്ളൂരിലെ ഉല്ലാസ് ബാർ ഉടമ ഗണേശനാണ് പിതാവ്. ചുരം റോഡിലൂടെ പോയ വാഹനയാത്രക്കാരാണ് മൃതദേഹം കണ്ടത്. സമീപം പി.വൈ 03 എ. 8016 നമ്പർ സ്കൂട്ടറുമുണ്ടായിരുന്നു. ഈ വാഹനവും മരിച്ചയാൾ കൈയിൽ ധരിച്ച റിങുമാണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്.
റോഡിന്റെ ഒരു വശത്തുനിന്ന് പൊള്ളലേറ്റ് എതിർവശത്തേക്ക് ഓടിവന്ന് വീണുമരിച്ച നിലയിലാണ്. ഞായറാഴ്ച വൈകീട്ട് ഉല്ലാസ് വീട്ടിൽനിന്ന് പോയതാണെന്ന് ബന്ധുക്കൾ തൊട്ടിൽപാലം പൊലീസിനോട് പറഞ്ഞു.
ഇൻസ്പെക്ടർ ജേക്കബ്, എസ്.ഐ രാധാകൃഷ്ണൻ, ഫോറൻസിക് വിദഗ്ധൻ, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി തെളിവെടുത്തു. ഫോറൻസിക് പരിശോധന ഫലത്തിനുശേഷമേ മരണകാരണം വ്യക്തമാവൂവെന്ന് സി.ഐ ജേക്കബ് പറഞ്ഞു. മാതാവ്: ശോഭ. സഹോദരങ്ങൾ: പ്രസൂൺ, അനുഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.