കോഴിക്കോട്​ ഡി.സി.സി വൈസ്​ പ്രസിഡന്‍റ്​ ഇ.വി. ഉസ്​മാൻ കോയ അന്തരിച്ചു

കോഴിക്കോട്​: ജില്ല കോൺഗ്രസ്​ കമ്മിറ്റി വൈസ് പ്രസിഡന്‍റും മുൻ കൗൺസിലറുമായ ഇറമാക്ക വീട്ടിൽ ഇ.വി. ഉസ്മാൻ കോയ (78) ഫ്രാൻസിസ് റോഡ് 'രഹന മൻസിലി'ൽ നിര്യാതനായി. സാമൂഹിക - സാംസ്​കാരിക - രാഷ്​ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു.

കോഴിക്കോട് പൗരസമിതി ചെയർമാൻ, കേരള ഹാർട്ട് കെയർ സൊസൈറ്റി ട്രഷറർ, ഖാസി ഫൗണ്ടേഷൻ പ്രസിഡന്‍റ്​, മാപ്പിള സോങ് ലവ്വേർസ് പ്രസിഡന്‍റ്​, കുറ്റിച്ചിറ യുവഭാവന പ്രസിഡന്‍റ്​, കെ. ഡി.എഫ്.എ മുൻ വൈസ് പ്രസിഡന്‍റ്​, എം.എം.ഒ.എസ്.എ മുൻ വൈസ് പ്രസിഡന്‍റ്​, ഫ്രാൻസിസ് റോഡ് ​െറസിഡൻസ് അസോസിയേഷൻ പ്രസിഡന്‍റ്​​, തെക്കെപ്പുറം ​െറസിഡൻസ് കോഓഡിനേഷൻ അഡ്വൈസർ, സിയെസ്കോ സീനിയർ സിറ്റിസൺ ഫോറം മുൻ വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഭാര്യ: പത്തായപുരയിൽ സുഹറ. മക്കൾ: ഫാത്തിമ, രഹന, തെസ്നീം, സീമ, റിജുന, ഫർസീന. മരുമക്കൾ: പള്ളി വീട്ടിൽ അബ്​ദുന്നാസർ, മുസ്​ലിയാരകത്ത് മൊയ്തീൻകുഞ്ഞി (കുവൈറ്റ്), കോശാനി വീട്ടിൽ അബ്​ദുൽ ഹമീദ് (ടീം തായ്), പൊന്മാണിച്ചികം ഫൗസിദ്, പാലാട്ട് ഫവാസ് (ദമ്മാം). സഹോദരങ്ങൾ: ഇ.വി. മുസ്തഫ, ഇ.വി. ലത്തീഫ്, സൈനബി, മറിയംബി, സുബൈദ, ബിച്ചു, പരേതനായ ഇ.വി. അഹമ്മദ് കോയ, കദീശബി. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച വൈകീട്ട്​ 4.35ന്​ പരപ്പിൽ ശാദുലി പള്ളിയിൽ.

ഇ.വി. ഉസ്മാൻ കോയയുടെ നിര്യാണത്തിൽ സർവകക്ഷി അനുശോചന യോഗം വൈകുന്നേരം ഏഴിന്​ ഫ്രാൻസിസ് റോഡ് ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടക്കും. 

Tags:    
News Summary - Kozhikode DCC Vice President EV Usman Koya passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.