Posted On
date_range Updated On
date_range പ്രാർഥനകൾ വിഫലം; ഷിനി യാത്രയായി
എഴുകോൺ: സ്വകാര്യ ആശുപത്രിയിൽ കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ യുവതി 18 ാം ദിവസം നിര്യാതയായി.പവിത്രേശ്വരം കാരുവേലിൽ പ്ലാമൂട്ടിൽ വീട്ടിൽ മോനച്ചെൻറ ഭാര്യ ഷിനി മോനച്ചൻ ആണ് (41) ഞായറാഴ്ച രാവിലെ 5.30 ന് മരിച്ചത്.
ബന്ധുക്കളുടെയും നാട്ടുകാരുടെയും സാമ്പത്തികസഹായത്താൽ 18 ദിവസം മുമ്പായിരുന്നു ഷിനിയുടെ കരൾമാറ്റ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്കുശേഷം സുഖം പ്രാപിച്ചുവരുന്നതിനിടെയായിരുന്നു മരണം. മക്കൾ: അബിൻ മോനച്ചൻ, അബിയ മോനച്ചൻ. പിതാവ്: പരേതനായ ബാബു മാത്യു. മാതാവ്: ആനി ബാബു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.