Posted On
date_range Updated On
date_range പാലാ വാഴയിൽ മറിയാമ്മ സിറിയക് അന്തരിച്ചു
കോട്ടയം: മംഗളം മാനേജിങ് ഡയറക്ടർ കോട്ടയം മംഗലപ്പള്ളിൽ സാജൻ വർഗീസിന്‍റെ ഭാര്യാ മാതാവും, പാലാ വാഴയിൽ പരേതനായ ഡൊമിനിക് സിറിയക്കിന്‍റെ (കുര്യച്ചൻ ) ഭാര്യയുമായ മറിയാമ്മ സിറിയക് (75) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പാലാ ളാലം പുത്തൻപള്ളിയിൽ (സെന്‍റ് ജോർജ് ചർച്ച്). പാലാ മറ്റത്തിൽ കൊച്ചേട്ടന്‍റേയും അന്നമ്മയുടേയും മകളാണ് പരേത.
മക്കൾ: സോജ സാജൻ, സോണി സിറിയക്, സെബാസ്റ്റ്യൻ സിറിയക് (കുഞ്ഞുമോൻ). മരുമക്കൾ: സില്ലു സോണി (പാലാത്ര, ചങ്ങനാശേരി), റിനി സെബാസ്റ്റ്യൻ (കള്ളിവയലിൽ, തിടനാട്). സഹോരങ്ങൾ: പരേതനായ കുട്ടപ്പൻ, വക്കച്ചൻ മറ്റത്തിൽ (എം.ജെ വർക്കി -മുൻ എം.പി), ഡോ. ജോയി സെബാസ്റ്റ്യൻ, ചാക്കോച്ചൻ മറ്റത്തിൽ, അച്ചാമ്മ തോമസ് (വെള്ളൂക്കുന്നേൽ, ഈരാറ്റുപേട്ട).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.