Posted On
date_range Updated On
date_range യുവാവിനെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: ചങ്ങനാശ്ശേരി കങ്ങഴയില്‍ യുവാവിനെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനാട് സ്വദേശി സച്ചിന്‍ സജി ആണ് മരിച്ചത്. 22 വയസായിരുന്നു. കഴിഞ്ഞ ശനിയാഴ്ച മുതല്‍ യുവാവിനെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെ സമീപത്തെ പുരയിടത്തില്‍ ജോലിക്കെത്തിയവരാണ് ഉപയോഗ്യശൂന്യമായ കുളത്തില്‍ മൃതദേഹം കണ്ടത്.
യുവാവ് കുളത്തില്‍ ചാടി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. കറുകച്ചാല്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.