കോട്ടയം സ്വദേശിനി റിയാദിൽ നിര്യാതയായി

റിയാദ്​: അസുഖ ബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിച്ച കോട്ടയം സ്വദേശിനി റിയാദിൽ നിര്യാതയായി. മുണ്ടക്കയം പൊൻകുന്നം സ്വദേശിനി വട്ടിക്കുഴിയിൽ ബീന തോമസ്​ (41) ആണ്​ റിയാദിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരിച്ചത്​. റിയാദിലെ അൽഅനൂഫ ക്ലീനിങ്​ കമ്പനിയിൽ ജീവനക്കാരിയായ ബീനക്ക്​ നേരത്തെ ഗർഭാശയാർബുദം ബാധിച്ചിരുന്നു. ശസ്​ത്രക്രിയക്ക്​ വിധേയയാകുകയും സുഖം പ്രാപിക്കുകയും ചെയ്​തിരുന്നു. ശേഷമാണ്​ റിയാദിൽ ​േജാലിക്കെത്തിയത്​.

നാലുവർഷമായി റിയാദിൽ ജോലി ചെയ്യുന്ന ബീന ഒരു വർഷം മുമ്പാണ്​ അവധിക്ക്​ നാട്ടിൽ പോയി മടങ്ങിയെത്തിയത്​. നാല്​ ദിവസം മുമ്പ്​ അസുഖമുണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു. അന്ന്​ തന്നെ മരണം സംഭവിച്ചു.

ഭർത്താവ്​ സാബുവും രണ്ട്​ മക്കളും നാട്ടിലാണ്​. റിയാദ്​ ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ശനിയാഴ്​ച ഉച്ചക്ക്​ ശേഷം കൊച്ചിയിലേക്ക്​ പുറപ്പെടുന്ന സൗദി എയർലൈൻസ്​ വിമാനത്തിൽ കൊണ്ടുപോകും. നടപടികൾ പൂർത്തീകരിക്കാൻ കമ്പനി സൂപ്പർവൈസർ സുനിതയും സാമൂഹിക പ്രവർത്തകൻ തെന്നല മൊയ്​തീൻ കുട്ടിയുമാണ് പ്രവർത്തന​ രംഗത്തുണ്ടായിരുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.