ലിസി സൊബാസ്​റ്റ്യൻ

കോട്ടയം ജില്ലാ പഞ്ചായത്തംഗം ലിസി സൊബാസ്​റ്റ്യൻ നിര്യാതയായി

കോട്ടയം: ജില്ലാ പഞ്ചായത്ത്​ പൂഞ്ഞാർ ഡിവിഷൻ അംഗം പൂഞ്ഞാർ പയ്യാനിത്തോട്ടം കളപ്പുരയ്​ക്കൽപ്പറമ്പിൽ ലിസി സെബാസ്​റ്റ്യൻ (57) നിര്യാതയായി.

പുലർച്ചെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.

കളത്തൂക്കടവ് ഇളംതുരുത്തിയിൽ കുടുംബാഗമാണ്​. നേരത്തെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്നു. കേരള ജനപക്ഷം സംസ്ഥാന ജനറൽ സെക്രട്ടറിയാണ്.

പൂഞ്ഞാർ പയ്യനിത്തോട്ടം കളപ്പുരയ്ക്കൽപറമ്പിൽ സെബാസ്​റ്റ്യൻ ജോസഫി​െൻറ ഭാര്യയാണ്. മക്കൾ: ജിതിൻ എസ്. കളപ്പുര, ബിബിൻ എസ്. കളപ്പുര (മീനച്ചിൽ ഈസ്​റ്റ്​ ബാങ്ക്, പൂഞ്ഞാർ). മരുമക്കൾ: ശാരിക (എച്ച്.ഡി.എഫ്.സി ബാങ്ക്, വടകര), അഞ്ചു (അജ്മി ഫുഡ്സ്, ഈരാറ്റുപേട്ട).

സംസ്കാരം നാളെ ഉച്ചക്ക്​ 2.30ന്​ പയ്യനിത്തോട്ടം സെൻറ്​ അൽഫോൻസ പള്ളി സെമിത്തേരിയിൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.