വിജയകൃഷ്ണൻ പിള്ള
Posted On
date_range Updated On
date_range കൊല്ലം സ്വദേശി ഹൃദയാഘാതംമൂലം ബഹ്റൈനിൽ നിര്യാതനായി
മനാമ: കൊല്ലം ചവറ സ്വദേശി വിജയകൃഷ്ണൻ പിള്ള (47) ഹൃദയാഘാതംമൂലം ബഹ്റൈനിൽ നിര്യാതനായി. ചൊവ്വാഴ്ച രാവിലെയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
തൂബ്ലിയിൽ ഒരു ട്രേഡിങ് കമ്പനിയിൽ മാനേജർ ആയി ജോലിചെയ്തുവരുകയായിരുന്ന വിജയ് ദീർഘകാലമായി ബഹ്റൈൻ പ്രവാസിയാണ്. കുടുംബം ബഹ്റൈനിൽ ഉണ്ട്. ഭാര്യ: ദിവ്യ. മകൻ: നചികേത് (ഏഷ്യൻ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി). സൽമാനിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.