ഷിജോ ജോയി
Posted On
date_range Updated On
date_range ട്രെയിനിൽ നിന്നു വീണ് യുവാവ് മരിച്ചു
കാഞ്ഞങ്ങാട്: ട്രെയിനിൽനിന്നുവീണ് പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പാലക്കാട് ആലത്തൂർ വടക്കുംചേരിയിലെ ജോയി ജോസഫിെൻറ മകൻ ഷിജോ ജോയിയാണ് (33) മരിച്ചത്.
കാഞ്ഞങ്ങാട് ഇഖ്ബാൽ ഗേറ്റിനു സമീപം വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ ഷിജോ നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. നേത്രാവതി എക്സ്പ്രസിെൻറ വാതിൽപടിയിൽനിന്നും അബദ്ധത്തിൽ തെറിച്ചു വീഴുകയായിരുന്നുവെന്ന് സംശയിക്കുന്നു.
ട്രെയിനിൽനിന്ന് ഒരാൾ വീഴുന്നത് ശ്രദ്ധയിൽപെട്ട പരിസരവാസികൾ ഹോസ്ദുർഗ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഷിജോയെ ആംബുലൻസിൽ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അവിവാഹിതനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.