Posted On
date_range Updated On
date_range ഗേറ്റ് ദേഹത്ത് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു
കാസർകോട്: വിരുന്നുവന്ന വീട്ടിലെ മതിൽ തകർന്ന് ഗേറ്റ് ദേഹത്ത് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ഉദുമ തെക്കേക്കര മാഹിൻ റാസി-റഹീമ ദമ്പതികളുടെ മകൻ അബു ത്വാഹിറാണ് (രണ്ടര) മരിച്ചത്.
ഉദുമ മാങ്ങാട്ടെ ബന്ധുവീട്ടിൽ വിരുന്നുവന്നതായിരുന്നു കുട്ടി. കളിക്കുന്നതിനിടെ തകർന്നുവീണ ഗേറ്റിനടിയിൽ അമർന്ന കുട്ടിയെ ഉടൻ കാസർകോട് ഗവ. ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.