തളങ്കര അബ്ദുൽ ഹകീം
Posted On
date_range Updated On
date_range വ്യവസായി തളങ്കര അബ്ദുൽ ഹകീം ദുബൈയിൽ നിര്യാതനായി
ദുബൈ: പ്രമുഖ ഉരു വ്യവസായി കാസർകോട് തളങ്കര അബ്ദുൽ ഹകീം (65) ദുബായിൽ നിര്യാതനായി. കോവിഡിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ദുബൈ റാശിദ് ആശുപത്രിയില്‍ രണ്ട് മാസമായി ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് മരണം.
തളങ്കരയുടെ ഉരുനിര്‍മ്മാണ പൈതൃകത്തിന് ലോകോത്തര കീർത്തി പകർന്ന വ്യവസായിയാണ്. പരേതനായ തളങ്കര അബ്ദുല്ലക്കുഞ്ഞിയുടേയും കുഞ്ഞാമിനയുടേയും മകനാണ്. കുടുംബ സമേതം ദുബൈയിലായിരുന്നു.
ഭാര്യമാര്‍: കല്ലട്ര ജമീല, റസീന, പരേതയായ ഡോ. ഖദീജ. മക്കള്‍: നാസിഫ, നീമ, സുഹൈല്‍, പരേതയായ സുഹാന. മരുമക്കള്‍: നിസാര്‍, അന്‍വര്‍. സഹോദരങ്ങള്‍: തളങ്കര മുഹമ്മദ് അഷ്‌റഫ്, ഡോ. തളങ്കര നൂറുദ്ദീന്‍, തളങ്കര നഫീസത്ത് ബീവി, തളങ്കര ഖമറു, തളങ്കര സുഹ്‌റ, പരേതനായ തളങ്കര ഇബ്രാഹിം ഖലീല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.