അഫനാസ്
Posted On
date_range Updated On
date_range വെള്ളക്കെട്ടിൽ വീണ് സ്കൂൾ വിദ്യാർഥി മരിച്ചു
കാഞ്ഞങ്ങാട്: വെള്ളക്കെട്ടിൽ വീണ് സ്കൂൾ വിദ്യാർഥി മരിച്ചു. കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പിലെ വെള്ളക്കെട്ടിൽ വീണ് ഞാണിക്കാവിലെ കെ.എൽ. നാസർ - സുഹറ ദമ്പതികളുടെ മകൻ ഹോസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി വിദ്യാർഥി അഫനാസ് (11) ആണ് മരിച്ചത്.
റിസോർട്ടിനു സമീപത്തെ വെള്ളക്കെട്ടിനടുത്ത് കളിച്ചുകൊണ്ടിരിക്കെ അഫ്നാസ് തോട്ടിൽ വീഴുകയായിരുന്നു. ബഹളം കേട്ട് ബന്ധുക്കളും നാട്ടുകാരുമെത്തി പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
അഫ്നാസിെൻറ സഹോദരങ്ങൾ: മുഹമ്മദ് അജ്നാസ്, മുഹമ്മദ് അനസ്, ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.