Posted On
date_range Updated On
date_range വണ്ട് ശ്വാസനാളത്തില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
കാസര്‍കോട്: കളിക്കുന്നതിനിടെ ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ഒരു വയസുകാരന്‍ മരിച്ചു. കാസർകോട് നുള്ളിപ്പാടി ചെന്നിക്കരയിലെ എ. സത്യേന്ദ്രന്‍റെ മകന്‍ എസ്. അന്‍വേദാണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് ആറോടെ വീട്ടിനകത്ത് കളിക്കവേ കുട്ടി ബോധരഹിതനായി കുഴഞ്ഞുവീഴുകയായിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടു. പരിശോധനയില്‍ മരണകാരണം കണ്ടെത്താനായില്ല. ഞായറാഴ്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോഴാണ് ശ്വാസനാളത്തില്‍ ചെറിയ വണ്ട് കുടുങ്ങിയത് കണ്ടത്തിയത്.
കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ചെന്നിക്കര പൊതുശ്മാശനത്തില്‍ സംസ്‌കരിച്ചു. എടനീരിലെ രഞ്ജിനിയാണ് അമ്മ. സഹോദരൻ: ഋത്വേദ് സഹോദരന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.