സനോജ്
Posted On
date_range Updated On
date_range ജോലിക്കിടെ ഷോക്കേറ്റ് ചികിത്സയിലിരുന്ന കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു
ചെറുവത്തൂർ: ജോലിക്കിടെ ഷോക്കേറ്റ് ചികിത്സയിലിരുന്ന കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു. പൊതാവൂരിലെ കെ.എം. സനോജ് (33) ആണ് മരിച്ചത്.
കെ.എസ്.ഇ.ബി. കാഞ്ഞങ്ങാട് സബ് സ്‌റ്റേഷനിലെ താൽക്കാലിക ജീവനക്കാരനായിരുന്നു. രണ്ടാഴ്‌ച മുമ്പാണ് ജോലിക്കിടെ സനോജിന് ഷോക്കേറ്റത്.
ഇതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. റിട്ട. അധ്യാപകൻ ഇ.വി. കേളപ്പൻെറയും കെ. എം. ശാരദയുടെയും മകനാണ്. ഭാര്യ: നിഷിത (റെയിൽവേ ജീവനക്കാരി). മകൻ: ദേവാൻസ്. സഹോദരങ്ങൾ: രഷിത (പുത്തൂർ), സവിത (അന്നൂർ), സജീഷ് (പൊതാവൂർ എ.യു.പി.എസ് അധ്യാപകൻ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.