Posted On
date_range Updated On
date_range മണ്ണെണ്ണ ഉള്ളിൽചെന്ന് ഒന്നര വയസുകാരൻ മരിച്ചു
ഉദുമ: കളിക്കുന്നതിനിടെ മണ്ണെണ്ണ ഉള്ളിൽചെന്ന് ഒന്നര വയസുകാരൻ മരിച്ചു. ഉദുമ എരോലിലെ ദാസൻെറയും രേണുകയുടെയും ഏക മകൻ ഋതിക് ദാസാണ് മരിച്ചത്.
പെയിൻറിങ് ആവശ്യത്തിന് കൊണ്ടുവന്നതായിരുന്നു മണ്ണെണ്ണ. വീട്ടുവരാന്തയിൽ കളിക്കുന്നതിനിടെ അവശ നിലയിൽ കണ്ടെത്തിയ കുഞ്ഞിൻെറ സമീപം മറിഞ്ഞ നിലയിൽ മണ്ണെണ്ണക്കുപ്പിയും ഉണ്ടായിരുന്നു. ആദ്യം ഉദുമയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
കളിക്കുന്നതിനിടെ കുട്ടി കുപ്പിയിലെ മണ്ണെണ്ണ കുടിച്ചതായാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.