Posted On
date_range Updated On
date_range ഹജ്ജ് കർമത്തിനിടെ കാസർഗോഡ് സ്വദേശിനി മരിച്ചു
മക്ക: ഹജ്ജ് നിർവഹിക്കാൻ പുണ്യ ഭൂമിയിലെത്തിയ കാസർഗോഡ് സ്വദേശിനി മക്കയിൽ മരിച്ചു. പൈവളിക കയർക്കട്ടെ പഴയ കൃഷിഭവന് സമീപം താമസിക്കുന്ന കുഞ്ഞലിമ്മ (63) ആണ് മരിച്ചത്. ഹജ്ജ് കർമങ്ങൾക്കിടയിൽ മിനായിൽ വെച്ച് പെട്ടെന്ന് അസുഖബാധിതയായതിനെ തുടർന്ന് ഇവരെ മക്കയിലെ സൗദി ജർമൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. മരണാനന്തര നടപടിക്രമങ്ങളും മറ്റ് ഔദ്യോഗിക കർമ്മങ്ങളും സൗദി അധികൃതരുടെ മേൽനോട്ടത്തിൽ മക്കയിൽ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.