കറാച്ചി: തെക്കനേഷ്യയിലെ മുൻനിര തൊഴിലാളി നേതാവും മനുഷ്യാവകാശ-സമാധാന പ്രവർത്തകനുമായ കറാമത്ത് അലി (79) അന്തരിച്ചു. പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ എജ്യൂകേഷൻ ആന്റ് റിസർച്ച് എക്സിക്യൂട്ടിവ് ഡയറക്ടറും പാകിസ്താൻ-ഇന്ത്യ പീപ്പിൾസ് ഫോറം ഫോർ പീസ് സ്ഥാപകാംഗവുമാണ്. അറുപതുകളിൽ ജനറൽ അയ്യൂബ് ഖാന്റെ ഏകാധിപത്യത്തിനെതിരെ പ്രതികരിച്ചാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. കോളജ് വിദ്യാർഥിയായിരിക്കെ ഫാക്ടറി ജോലിക്ക് ചേർന്ന് തൊഴിലാളികൾക്കിടയിൽ സംഘടനാ പ്രവർത്തനം ആരംഭിച്ചു.
നിർമല ദേശ്പാണ്ഡേക്കൊപ്പം ഇന്ത്യ-പാകിസ്താൻ സൗഹൃദത്തിനുള്ള സംഘടനകൾക്ക് രൂപംനൽകി. തെക്കനേഷ്യൻ രാജ്യങ്ങൾ സമാധാനപൂർവം ഒരുമിച്ചു ചേരുന്ന ഫെഡറേഷൻ സ്വപ്നം കണ്ട അദ്ദേഹം ആണവായുധ പരീക്ഷണങ്ങൾക്കും യുദ്ധവെറിക്കുമെതിരെ നിരന്തരം ശബ്ദിച്ചു. പാക് ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ കടുത്ത വിമർശകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.