Posted On
date_range Updated On
date_range നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതിത്തൂണിലിടിച്ച് യുവാക്കൾ മരിച്ചു
തളിപ്പറമ്പ്: ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു.
ബൈക്ക് യാത്രികരായ കോൾമൊട്ടയിലെ ഹിഷാം (18), ജിയാദ് (19) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ കോൾമൊട്ടയിൽ ബാവുപ്പറമ്പ് റോഡിലായിരുന്നു അപകടം. ബംഗളൂരുവിൽ ഐ.ടി വിദ്യാർഥിയാണ് ജിയാദ്.
ഹിഷാം കോൾമൊട്ടയിൽ സ്റ്റീൽ കമ്പനിക്ക് സമീപം കോഴിക്കട നടത്തിവരുകയാണ്. സൗദി അറേബ്യയിൽ ജോലിചെയ്യുന്ന ജബാറിൻെറയും റഷീദയുടേയും മകനാണ് ജിയാദ്. സഹോദരങ്ങൾ: ജദീർ (മെഡിക്കൽ വിദ്യാർഥി), ജാസിം, റിസ്വാൻ (ഇരുവരും വിദ്യാർഥികൾ), ജാസിയ.
അബൂദബിയിൽ ജോലിചെയ്യുന്ന ഹസൻെറയും ഷഹനാസിൻെറയും മകനാണ് ഹിഷാം. സഹോദരങ്ങൾ: ഷഹ്മ, ഹാനിയ. ഖബറടക്കം ബുധനാഴ്ച ഉച്ചയോടെ കോടല്ലൂർ മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.