ബീന
Posted On
date_range Updated On
date_range വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു
പയ്യന്നൂർ: വിഷം അകത്തുചെന്ന് അവശനിലയിൽ ചികിത്സയിലായിരുന്ന കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ നഴ്‌സിങ് അസിസ്റ്റന്റ് മരിച്ചു.
നടാല്‍ സ്വദേശിനിയും ഇപ്പോള്‍ മാനന്തവാടിയില്‍ താമസക്കാരിയുമായ കല്ലാടന്‍ ബീന(48)യാണ് മരിച്ചത്. ഫെബ്രുവരി 27നാണ് ബീനയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. 1991ല്‍ കൊലചെയ്യപ്പെട്ട നടാലിലെ കല്ലാടന്‍ ചന്ദ്രന്റെ മകളാണ് ബീന. രമേശനാണ് ഭര്‍ത്താവ്. മകന്‍: ആദര്‍ശ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മെഡിക്കല്‍ കോളജില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.