Posted On
date_range Updated On
date_range ധോണി വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
പുതുപ്പരിയാരം: ധോണിവെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചൂലന്നൂർ മണ്ണാരം പൊറ്റ വീട്ടിൽ സുരേഷ് മകൻ അജിൽ (17) ൻ്റെ മൃതദേഹമാണ് ധോണിയിലെ പ്രധാന വെള്ളച്ചാട്ടത്തിനു സമീപം പാറയിടുക്കിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.
ചൂലന്നൂരിൽ നിന്ന് വന്ന പത്തംഗ വിനോദസഞ്ചാരസംഘത്തിലെ അംഗമായിരുന്നു മരിച്ച അജിൽ. ട്രക്കിങ്ങിനിടയിൽ വെള്ളച്ചാട്ടത്തിൻ്റെ മുകൾഭാഗത്ത് നിന്ന് കാൽ തെന്നി വീഴുകയായിരുന്നു. ഞായറാഴ്ച രാത്രിയിൽ നടത്തിയ അഗ്നിശമന സേനയിലെ റെസ്ക്യു ടീം നടത്തിയ തെരച്ചലിൽ മൃതദേഹം കണ്ടെത്തിയിരുന്നില്ല.
തിങ്കളാഴ്ച അഗ്നി രക്ഷാ സേന നേതൃത്വം നൽകിയ പതിനാലംഗ സംഘം നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വരാനിരിക്കുന്ന ഹ യർ സെക്കൻഡറി സ്കൂൾ പ്ലസ് ടു ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥിയാണ് മരിച്ച അജിൽ. മാതാവ്: സജിത, സഹോദരി: അനിഷ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.