കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു

പേരാവൂർ: കോളയാട് പഞ്ചായത്തിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. കൊമ്മേരി കറ്റ്യാടിന് സമീപം പുത്തലത്ത് ഗോവിന്ദൻ (98) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 6.30 ഓടെ വീടിന് സമീപത്തെ കോൺക്രീറ്റ് റോഡിലൂടെ പ്രഭാത നടത്തത്തിന് ഇടയിലാണ് സംഭവം.

ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വീട്ടിലെത്തിച്ച് സംസ്കരിക്കും.

Tags:    
News Summary - Elderly man killed in wild buffalo attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.