അറക്കൽ സുൽത്താൻ ആദിരാജ മറിയുമ്മ -ഫോട്ടോ: പി. സന്ദീപ്
Posted On
date_range Updated On
date_range അറക്കൽ സുൽത്താൻ ആദിരാജ മറിയുമ്മ നിര്യാതയായി
കണ്ണൂർ സിറ്റി: അറക്കൽ രാജ കുടുംബത്തിന്‍റെ 39ാമത് സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി നിര്യാതയായി. 87 വയസ്സായിരുന്നു.
കണ്ണൂർ സിറ്റി അറക്കൽ കെട്ടിനകത്ത് സ്വവസതിയായ അൽമാർ മഹലിലായിരുന്നു അന്ത്യം. മദ്രാസ് പോർട്ട് അഡ്മിനിട്രേറ്റിവ് ഓഫിസറായി വിരമിച്ച പരേതനായ എ.പി. ആലിപ്പിയാണ് ഭർത്താവ്. മദ്രാസ് പോർട്ട് സൂപ്രണ്ട് ആദിരാജ അബ്ദുൽ ഷുക്കൂർ, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവർ മക്കളാണ്. മരുമക്കൾ: എ.കെ. താഹിറ, സി.പി. അശ്രഫ്, പരേതനായ എം.കെ. അശ്രഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.