Posted On
date_range Updated On
date_range കണ്ണൂർ സ്വദേശിനി ഹജ്ജിനിടെ മിനായിൽ നിര്യാതയായി
മക്ക: ഈ വർഷത്തെ ഹജ്ജ് കർമങ്ങളിൽ പങ്കെടുത്തു കൊണ്ടിരിക്കെ മലയാളി തീർത്ഥാടക മിനായിൽ നിര്യാതയായി. കണ്ണൂർ ജില്ലയിലെ മാട്ടൂൽ സ്വദേശിനി ചീലൻ ബാവുവളപ്പിൽ ശരീഫ (60) ആണ് മരിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ‘വിത്തൗട്ട് മഹറം’ (ആൺതുണയില്ലാത്തവരുടെ) വിഭാഗത്തിലാണ് ഇവർ വിശുദ്ധ ഭൂമിയിൽ എത്തിയത്. മിനായിൽ വെച്ചായിരുന്നു അന്ത്യം.
മരണാനന്തര നടപടികൾ സൗദി അധികൃതരുടെയും ഹജ്ജ് വളൻറിയർമാരുടെയും നേതൃത്വത്തിൽ വേഗത്തിൽ പുരോഗമിക്കുകയാണ്. ആവശ്യമായ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് സംസ്ഥാന ഹജ്ജ് ഇൻസ്പെക്ടർ അസീം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.