ബംഗളൂരു: കണ്ണൂർ സ്വദേശി ബംഗളൂരിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. പുതിയതെരു വളപട്ടണം മന്ന മൂപ്പൻപാറ സ്വദേശി ബൈത്തന്നൂർ പരേതനായ എ.ടി. മുഹമ്മദിന്‍റെ മകൻ അബ്ദുൽ ഖാദർ (69) ആണ് മരിച്ചത്. മൂന്ന് ആഴ്ചയോളമായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ആയിരുന്നു മരണം. ഖബറടക്കം മന്ന ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ബംഗളൂരു ശിഹാബ് തങ്ങൾ സെന്ററിൽ ആൾ ഇന്ത്യ കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ അന്ത്യകർമങ്ങൾ ചെയ്തു നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: ബീഫാത്തു. ഭാര്യ: കുഞ്ഞാമിന. മക്കൾ: യഹ്‌യ, ഹാറൂൺ മൗലവി, അബ്ദുൽ വഹാബ്, വാഹിദ, അർഷിദ. സഹോദരങ്ങൾ: മുഹമ്മദലി, അബൂബക്കർ, സൈനുദ്ദീൻ, അബ്ദുല്ല, ഹാരിസ് മൗലവി, ഉമർ, ഉസ്മാൻ, അബ്ദുൽ റസാഖ്, ഇല്യാസ്. സഹോദരി: ആയിഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.