ബിജു
യുവാവിെൻറ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
തൊടുപുഴ: കാണാതായ യുവാവിെൻറ മൃതദേഹം കള്ളുഷാപ്പിന് പിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ കെണ്ടത്തി.
പടിഞ്ഞാറെ കോടിക്കുളം ഐരാംപിള്ളി ഇളംകാവുമറ്റത്തിൽ പരേതനായ ഉണ്ണിയുടെ മകൻ ഇ.യു. ബിജുവാണ് (48) മരിച്ചത്. ബിജുവിനെ കാണാനില്ലെന്ന് ബന്ധുക്കൾ ചൊവ്വാഴ്ച കാളിയാർ പൊലീസിൽ പരാതി നൽകിയിരുന്നു.
ബുധനാഴ്ച രാവിലെ എട്ടരക്ക് ഈസ്റ്റ് കലൂർ പെരുമാങ്കണ്ടം കാവുപുറം ഷാപ്പ് തുറക്കാനെത്തിയ ജീവനക്കാരനാണ് മൃതദേഹം കണ്ടത്. തൊടുപുഴ പൊലീസ് പരിശോധിച്ചപ്പോൾ ബിജുവിെൻറ മൊബൈൽ ഫോണും പഴ്സും ഉൾെപ്പടെ സമീപത്തുനിന്ന് കണ്ടെത്തി.
മദ്യപിച്ചതിെൻറ അടയാളങ്ങളുമുണ്ടായിരുന്നു. സഹോദരനെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഇൗസ്റ്റ് കലൂരിലെ ആലയിൽ ഇരുമ്പ് പണിക്കാരനായ ബിജുവിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നെന്ന് പറയുന്നു.
കാളിയാർ പൊലീസും ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് സംഭവം എന്നാണ് പ്രാഥമിക നിഗമനം.
സമീപ വീട്ടുകാർ അസ്വാഭാവിക ശബ്ദമൊന്നും കേട്ടിട്ടില്ല. മാതാവ്: അമ്മിണി. ഭാര്യ: സുമ. മക്കൾ: ദിവ്യ, നവ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.