നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം ചക്കക്കാനത്ത് ലോട്ടറി ഏജന്‍റിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രജനി വിലാസത്തിൽ പി. മധുവിനെയാണ് (48 ) വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഉടുമ്പൻചോലയില്‍ ലോട്ടറിക്കട നടത്തി വരികയായിരുന്നു മധു. ചൊവ്വാഴ്ച വൈകീട്ട് ഭാര്യ സരിത കടയിലേക്ക് പോയ സമയം മധു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മക്കളും വീട്ടിലില്ലായിരുന്നു. ഈ സമയത്താണ് മധു തൂങ്ങിയതെന്ന് പറയപ്പെടുന്നു. മരണകാരണം വ്യക്തമല്ല.
നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മക്കൾ: അമൽ, അബിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.