Posted On
date_range Updated On
date_range മൂന്നു വയസ്സുകാരൻ കുളത്തിൽ വീണ് മരിച്ചു
തൊടുപുഴ: കുളത്തിൽ വീണ് പിഞ്ചു കുഞ്ഞ് മരിച്ചു. കരിമണ്ണൂർ കോട്ടക്കവലയിൽ വെള്ളിയാഴ്ച്ച വൈകീട്ട് 3.30നാണ് അപകടം.
കോടിക്കുളം വേലം കുന്നേൽ അനന്തുവിന്റെയും അക്ഷയയുടെയും മകൻ ധ്രുവ് (മൂന്ന്) ആണ് മരിച്ചത്.
വല്യമ്മയുടെ ഒപ്പം മുറ്റത്തുനിന്ന കുട്ടിയെ പെട്ടെന്ന് കാണാതായി. തുടർന്ന് നടത്തിയ തിരച്ചിലിൽ കുളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.