പീരുമേട് (ഇടുക്കി): വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി യുവതിയെ കാട്ടാന അടിച്ചുകൊലപ്പെടുത്തി. പീരുമേട് തോട്ടാപ്പുരയിൽ താമസിക്കുന്ന മലമ്പണ്ടാര വിഭാഗത്തിൽപെട്ട സീതയാണ് (42) കൊല്ലപ്പെട്ടത്. ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ ഭർത്താവ് ബിനുവിനെ (48) കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിനുശേഷം എരുമേലി റേഞ്ചിലെ അഴുതാറിന് സമീപം മീൻമുട്ടിയിലായിരുന്നു സംഭവം.
നടന്നുപോകുന്നതിനിടയിൽ കൊമ്പനാനയുടെ മുന്നിൽ അകപ്പെട്ട സീതയെ തുമ്പിക്കൈക്ക് അടിച്ച് ചുഴറ്റിയെറിയുകയായിരുന്നു. സീത സംഭവസ്ഥലത്തുതന്നെ മരിച്ചു. ആക്രമണം നടന്നതിന് ഒരുകിലോമീറ്റർ അകലെ വനം വകുപ്പിന്റെ ക്വാർട്ടേഴ്സിലാണ് ഇവർ താമസിക്കുന്നത്. ഇവിടെയുള്ളവരെ ഭർത്താവ് വിവരം അറിയിച്ച് മൃതദേഹം റോഡിൽ എത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.